ആലപുഴയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ :ആറാട്ടുവഴി പോപ്പി പാലത്തിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരുക്കേറ്റു.ചങ്ങനാശേരി പനച്ചിക്കാട് എ സി കോളനി 18ൽ ഹെവിൻ അജിമോൻ(23) ആണ് മരിച്ചത്.പൂവം ആറ്റുപുറം ജോജോയെ(22) ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 12 മണിയോടെയാണ് അപകടം.മണ്ണഞ്ചേരിയിൽ സുഹൃത്തിൻ്റെ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിന് പോകുകയായിരുന്നു ഇരുവരും.
