March 19, 2026

പുഴയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

  • October 26, 2025
  • 0 min read
പുഴയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി.

പെരിങ്ങോട്ടുകുറിശ്ശി പുഴയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പെരിങ്ങോട്ടുകുറിശ്ശി ഞാവളം കടവ് ഭാഗത്താണ് കുളവാഴകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ശരീരം കണ്ടത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷം നാട്ടുകാരാണ് മൃതദേഹം കാണുന്നത്.
കഴിഞ്ഞ 19 ആം തീയതി
കോട്ടായി മുട്ടിക്കടവ് തടയണയിൽ കുളിക്കാൻ ഇറങ്ങി കാണാതായ മാത്തൂർ തണ്ണിരങ്കാട് കുന്നംപറമ്പ് സബിതയുടെ മകൻ സുഗണേശ്വരനായുള്ള കാത്തിരിപ്പിന് ഇടെയാണ് ഒരു യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തുന്നത്. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്സ് ഉടൻ എത്തും എന്നാണ് വിവരം. മരിച്ചത് ആരാണെന്ന
സ്ഥിരീകരണം പിന്നീട് മാത്രമേ ലഭിക്കു.

Leave a Reply

Your email address will not be published. Required fields are marked *