മാവേലിക്കര: കെ എസ് ആർ ടി സി – സ്വകാര്യ ബസ് കൂട്ടിയിടിച്ചു: ബൈക്ക് യാത്രികന് ദാരുണാന്ത്യം
മാവേലിക്കര – തിരുവല്ല റോഡിലെ പ്രായിക്കര ക്ഷേത്രത്തിന് സമീപം ഉണ്ടായ റോഡപകടത്തിൽ ബൈക്ക് യാത്രികൻ ദാരുണാന്ത്യം. കറ്റാനം സ്വദേശിയായ റോബിൻ കോശി വർഗീസ് (40) ആണ് മരിച്ചത്.KSRTC ബസിനും സ്വകാര്യ ബസിനും ഇടയിൽപെട്ടാണ് അപകടം നടന്നത്. രൂക്ഷമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന ആരംഭിച്ചു.
