March 23, 2026

ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ 53കാരൻ മരിച്ചു

  • October 25, 2025
  • 0 min read
ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ 53കാരൻ മരിച്ചു

പാലക്കാട്: വർക്കൗട്ട് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ 53കാരൻ കുഴഞ്ഞുവീണ് മരണമടഞ്ഞു . ശ്രീകൃഷ്ണപുത്തെ കരിമ്പുഴ സ്വദേശി പാണ്ടൻ പറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് മരിച്ചത്.അടക്കാപുത്തൂരിലെ സ്വകാര്യ മരമില്ലിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു രാമചന്ദ്രൻ. പതിവുപോലെ ഇന്ന് രാവിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞെത്തിയ ശേഷമാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വർക്കൗട്ട് കഴിഞ്ഞുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലമായിരിക്കാമെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമേ കൃത്യമായ കാരണത്തെ കുറിച്ച് വ്യക്തമാകുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *