തോട്ടി വൈദ്യുതി ലൈനിൽതട്ടി:ക്ഷേത്രത്തിലെ കഴകത്തിന് ദാരുണാന്ത്യം
പത്തനംതിട്ട: അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ഷോക്കേറ്റ് മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം സംഭവിച്ചത്.കൂവള മരത്തിൽ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ, തോട്ടി സമീപത്തിരുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. ഇതോടെ വൈദ്യുതി ഷോക്കേറ്റ് ബിനുകുമാർ നിലത്ത് വീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അയിരൂർ സ്വദേശിയായിരുന്നു മരിച്ച ബിനുകുമാർ. ക്ഷേത്രത്തിലെ വിവിധ ജോലികളിൽ സഹകരിച്ചുവരികയായിരുന്നു ഇയാൾ. പൊലീസും കെഎസ്ഇബിയും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.




