March 23, 2026

ഉറക്കം പിടിച്ച് ഡ്രൈവ്: പാലാ–തൊടുപുഴ റോഡിൽ കാറാപകടം; ടൈൽ കടയിലേക്ക് ഇടിച്ചുകയറി

  • October 25, 2025
  • 0 min read
ഉറക്കം പിടിച്ച് ഡ്രൈവ്: പാലാ–തൊടുപുഴ റോഡിൽ കാറാപകടം; ടൈൽ കടയിലേക്ക് ഇടിച്ചുകയറി

പാലാ : പാലാ – തൊടുപുഴ റോഡിലെ ഐങ്കൊമ്പിൽ നിയന്ത്രണം വിട്ട കാർ ടൈൽ കടയിലേക്ക് ഇടിച്ചുകയറി. വാഹനത്തിൽ ഉണ്ടായിരുന്നവർ ഭാഗ്യവശാൽ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.അരിക്കുഴ സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട വാഹനം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മടങ്ങുന്ന വഴിയിലായിരുന്നു സംഭവം. ഡ്രൈവർക്ക് ഉറക്കം പിടിച്ചതാണ് അപകടത്തിന് പിന്നിലെ കാരണം എന്നാണു പ്രാഥമിക റിപ്പോർട്ട്.റോഡിനും കടയ്ക്കുമിടയിൽ ഉള്ള ഓടയിലേക്ക് കാർ പതിച്ച ശേഷം തറയോടുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽ നിരത്തി വച്ചിരുന്ന ടൈലുകൾ ഇടിച്ചു തകർന്നു. വ്യാപാര സ്ഥാപനത്തിനും വാഹനത്തിനും കാര്യമായ നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്.കൂടുതൽ അന്വേഷണം പൊലീസ് നടത്തി വരുന്നു.

ശ്രെദ്ധിക്കുക

ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വന്നാൽ എവടെ എങ്കിലും നിർത്തി വിശ്രമിച്ചതിന് ശേഷം ഡ്രൈവ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *