പട്ടാമ്പിയിൽ അപകടം: കനറാ ബാങ്ക് ജീവനക്കാരൻ്റെ ശരീരത്തിലൂടെ ഗുഡ്സ് വാഹനം കയറിയിറങ്ങി; അർജുൻ ഗിരിക്ക് ദാരുണാന്ത്യം
വാഹനാപകടത്തിൽ കനറാ ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യംപട്ടാമ്പി: ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിൻ്റെ ശരീരത്തിലൂടെ ഗുഡ്സ് വാഹനം കയറിയിറങ്ങിയ ഭീകര അപകടം പട്ടാമ്പിയിൽ. വീരമണി കോളനിയിലെ അർജുൻ ഗിരി (30)യാണ് മരിച്ചത്.ഇന്ന് രാവിലെ മേലെ പട്ടാമ്പി കോടതിക്ക് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ അർജുൻ ഗിരി പട്ടാമ്പി ടൗണിൽ നിന്ന് മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്നു. മുൻപോട്ടുപോയ ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. അതേസമയം പിറകുവന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ അർജുൻ ഗിരിയുടെ തലയിലൂടെ കയറിയിറങ്ങിയതോടെയാണ് ദുരന്തം.ഉടൻ തന്നെ നാട്ടുകാർ അർജുൻ ഗിരിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെരിന്തൽമണ്ണ കനറാ ബാങ്ക് ശാഖയിലായിരുന്നു അർജുന് ജോലി. ഇപ്പോൾ വല്ലപ്പുഴ ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു ജോലിയിൽ ചേരാനിരിക്കെയായിരുന്നു ഈ സംഭവമെന്നാണ് വിവരം.അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




