സെന്റ് റീത്താസ് ഹിജാബ് വിവാദം: “പഠിക്കില്ല” എന്ന നിലപാട്; കേസ് തീര്‍പ്പാക്കി കോടതി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് ധാരണ സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വിദ്യാര്‍ഥിനി കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹരജികള്‍ തീര്‍പ്പാക്കിയത്.വാദം കേള്‍ക്കലിനിടെ മധ്യസ്ഥത വഴി പ്രശ്‌നം പരിഹരിക്കാനാകില്ലേയെന്ന് കോടതി ചോദിച്ചു. “സിസ്റ്റേഴ്‌സിന്റെ വികാരങ്ങള്‍ മനസ്സിലാകുന്നു. ഒടുവില്‍ അവര്‍ കുട്ടിയെ പുറത്താക്കിയതുപോലെ തോന്നിയേക്കാം” – കോടതി നിരീക്ഷിച്ചു.ലാറ്റിന്‍ കത്തോലിക്ക സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനല്ല വിഷയമെന്ന് വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. “നിലവിലെ സാഹചര്യം എല്ലാവര്‍ക്കും വ്യക്തമാണു. കുട്ടിക്ക് അവിടെ പഠിക്കാനാവില്ല. വിഷയം ഇനി വഷളാക്കേണ്ടതില്ല” എന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ കേസ് പൂര്‍ണമായും പാഠപുസ്തകത്തില്‍ നിന്നും കോടതിയുടെ ഫയലുകളില്‍ നിന്നും പിന്‍വാങ്ങി.




