പേനയുടെ ക്യാപ് തൊണ്ടയിൽ കുടുങ്ങി:കണ്ണൂര് 4 വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ :കണ്ടേരിയിൽ നാലു വയസുകാരന് ദാരുണാന്ത്യം. കണ്ടേരി വളപ്പിൽ ഉമ്മർ – മുഫീദ ദമ്പതികളുടെ മകൻ ഷഹൽ (4) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏകദേശം 9 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ബോധരഹിതനായി നിലത്ത് വീണു. ഉടൻ തന്നെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ് മോർട്ടം വിവരങ്ങൾ പ്രകാരം, ഷഹലിന്റെ തൊണ്ടയിൽ പേനയുടെ ക്യാപ് കുടുങ്ങിക്കിടക്കുന്നതാണ് മരണകാരണമെന്ന് കണ്ടെത്തി.ഇത്തരം ചെറിയ വസ്തുക്കൾ കുട്ടികളുടെ കൈയിൽ എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി. നാല് വയസുകാരന്റെ ആകസ്മിക മരണത്തിൽ പ്രദേശം ദുഃഖത്തിൽ മുങ്ങി.
