റെയിൽവേ ട്രാക്കിൽ വീഡിയോ ചിത്രീകരണം വിധി എഴുതി; 15 കാരനെ ട്രെയിൻ തട്ടി ദാരുണാന്ത്യം
ജനകദേവ്പുർ റെയിൽവേ സ്റ്റേഷനു സമീപമുണ്ടായ ദാരുണ ദുരന്തം ഒരു കുടുംബത്തെ ദുഃഖത്തിൽ മുങ്ങിച്ചു. വീഡിയോ ചിത്രീകരണം നടത്തുന്നതിനിടെ ട്രെയിൻ തട്ടി 15 വയസ്സുകാരൻ മരിച്ചു.മംഗലഘട്ട് സ്വദേശിയായ വിശ്വജീത് സാഹുവാണ് മരിച്ചത്. അമ്മയുടെ കൂടെ ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രാക്കിന് സമീപം വീഡിയോ എടുക്കാൻ വിശ്വജീത് എത്തുകയായിരുന്നു. ട്രെയിൻ അടുത്ത് വരുന്നത് കണ്ടിട്ടും, ചിത്രീകരണം തുടരുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ ബാലനെ ഇടിച്ചു തള്ളുകയായിരുന്നു.തുടർന്ന് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റെയിൽവേ ട്രാക്കുകളിൽ വീഡിയോ ചിത്രീകരണത്തിനും റീലുകൾക്കും വേണ്ടി നിരവധി യുവാക്കൾ ജീവൻ പണയപ്പെടുത്തുന്ന സ്ഥിതിവിവരങ്ങൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം ദാരുണ സംഭവങ്ങൾ കൂടുതൽ ജാഗ്രതയുടെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നു.
