ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; ഉടമയും മാനേജറും പോലീസ് പിടിയിൽ + ആലപ്പുഴയിൽ ഞെട്ടിക്കുന്ന റെയ്ഡ്
ആലപ്പുഴ ആര്യാട് പഞ്ചായത്ത് 6ാം വാർഡിൽ സ്ഥിതിചെയ്യുന്ന ലക്സ്സസ് ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം നടന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നടത്തിയ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തി വരികയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.റെയ്ഡിൽ ഹോംസ്റ്റേ ഉടമയായ ആലപ്പുഴ ആര്യാട് പഞ്ചായത്തിലെ ഉണ്ണി അഥവാ അജിത്ത്‌കുമാറിനെയും, മാനേജരായ പത്തനംതിട്ട നെടുമൺ സ്വദേശിയായ ബിജിനി സാജനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.ഹോംസ്റ്റേയിൽ അനധികൃതമായി പാർപ്പിച്ചിരുന്ന അഞ്ച് സ്ത്രീകളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആലപ്പുഴ ജില്ലയിൽ ഹോംസ്റ്റേകളിലെ അനധികൃത പ്രവർത്തനങ്ങൾക്കെതിരെ പോലീസ് വ്യാപകമായ റെയ്ഡ് തുടരുമെന്ന് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിതുടർച്ചയായ റെയ്ഡുകളും അന്വേഷണങ്ങളും വഴി ഇത്തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
