“നീരജ് ചോപ്ര ഇനി ലഫ്റ്റനന്റ് കേണൽ”: രാജ്യത്തിന്റെ അഭിമാനത്തിന് കരസേനയുടെ ബഹുമതി”
:ഒളിമ്പിക് സ്വർണ്ണ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ കരസേന ലഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു.രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്യും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചേർന്നാണ് ഈ ബഹുമതി കൈമാറിയത്.നീരജ് ചോപ്രയുടെ അതുല്യമായ കായിക നേട്ടങ്ങളും രാജ്യത്തിന് നൽകിയ അഭിമാനവും പരിഗണിച്ചാണ് ഈ അംഗീകാരം.ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടി ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയ താരം, ലോകതലത്തിൽ ഇന്ത്യയുടെ പ്രതിഛായ ഉയർത്തിയവരിലൊരാളാണ്..കരസേനയുടെ ബഹുമതി നേടിയതോടെ നീരജ് ചോപ്രയ്ക്ക് കായികരംഗത്തും ദേശീയ സേവനത്തിലും ഇരട്ട ബഹുമതികൾ ലഭിച്ചു.
