May 15, 2026

കൊട്ടാരക്കരയിൽ ദാരുണ സംഭവം: നെടുമൺകാവ് വഞ്ചിമുക്കിൽ ആറ്റിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു കാണാതായി

  • October 21, 2025
  • 1 min read
കൊട്ടാരക്കരയിൽ ദാരുണ സംഭവം: നെടുമൺകാവ് വഞ്ചിമുക്കിൽ ആറ്റിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു കാണാതായി

കൊട്ടാരക്കര :നെടുമൺകാവ് വഞ്ചിമുക്ക് ഭാഗത്ത് ആറ്റിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് (21-10-2025) ഉച്ചയോടെയായിരുന്നു സംഭവം. സംഭവം അറിഞ്ഞതിനെ തുടർന്ന് അഗ്നിശമന സേനയും സ്കൂബാ ടീവും സ്ഥലത്തെത്തി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.മഴക്കാലത്തെ ശക്തമായ ജലപ്രവാഹമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കാണാതായ വ്യക്തിയുടെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പോലീസ്, അഗ്നിശമന സേന, നാട്ടുകാർ എന്നിവർ ചേർന്ന് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സ്കൂബാ ടീം ഇപ്പോഴും ആറ്റിൽ പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *