പറവൂരിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം: പരിക്കേറ്റവരുടെ നില ഗുരുതരം
എറണാകുളം: പറവൂർ കെ.എം.കെ. കവലയ്ക്കും തെക്കേ നാലുവഴിക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം നടന്നു. ഇന്ന് (ഒക്ടോബർ 21, 2025) രാവിലെ നടന്ന അപകടത്തിൽ കാറും ബസും ബൈക്കും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്.പറവൂർ സ്റ്റേഡിയത്തിലേക്ക് തിരിയുന്ന ഭാഗത്തെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ബൈക്ക് ബസിന്റെ അടിയിൽ കുടുങ്ങി പൂർണ്ണമായും തകർന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.




