വടക്കഞ്ചേരി മംഗലം ദേശീയപാതയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
വടക്കഞ്ചേരി: ദേശീയപാത മുറിച്ചുകടക്കവേ കാറിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടം വടക്കഞ്ചേരി മംഗലം ദേശീയപാതയിലെ കൊല്ലത്തറ സ്റ്റോപ്പിന് സമീപമാണ് ഉണ്ടായത്.അഞ്ചുമൂർത്തി മംഗലം, തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിജു (27), മംഗലത്ത് വിരുന്നുവന്ന പല്ലാവൂർ സ്വദേശി കിഷോർ (26) എന്നിവരാണ് മരണപ്പെട്ടത്.റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിർദിശയിൽ വേഗത്തിൽ വന്ന ഥാർ വാഹനമാണ് യുവാക്കളെ ഇടിച്ച് വീഴ്ത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അസീസിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനവും ഡ്രൈവറും കസ്റ്റഡിയിലാണ്




