പന്തളം രാജകുടുംബാംഗം രാജ രാജ വർമ്മ നിര്യാതനായി
പന്തളം ∙ കൈപ്പുഴ മാളിക കൊട്ടാരത്തിൽ പരേതയായ രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും മകനായ വിശാഖം നാൾ രാജ രാജ വർമ്മ (രാജീവൻ – 67) ഇന്ന് (ഒക്ടോബർ 21, 2025) രാവിലെ 5 മണിക്ക് നിര്യാതനായി.ഭാര്യ: ശോഭന.മക്കൾ: രാഖി പി. വർമ്മ, രശ്മി പി. വർമ്മ.മരുമക്കൾ: മനോജ് വർമ്മ (തിരുവല്ല), സജീവ് (കോട്ടയം A.R. ക്യാമ്പ് ASI).അശുദ്ധി ആയതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചിരിക്കുന്നു. ശുദ്ധിക്രിയകൾക്ക് ശേഷം നവംബർ 1-ന് ക്ഷേത്രം വീണ്ടും തുറക്കും.ശവസംസ്കാരം കാഞ്ഞിരപ്പള്ളിയിലെ മകളുടെ വസതിയിൽ വെച്ച് നടത്തപ്പെടും.




