പുനലൂരിൽ അധ്യാപികയുടെ ദാരുണ മരണം; മരുന്ന് പിഴവാണോ കാരണം?
കൊല്ലം:പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവ അധ്യാപികയുടെ മരണത്തിൽ ഗുരുതര ആരോപണം. ഛർദിയുമായി ആശുപത്രിയിലെത്തിയ പുനലൂർ ടോക്കച്ച് സ്കൂൾ അധ്യാപിക അശ്വതി (34), മരുന്ന് കുത്തിവെച്ചതിനു പിന്നാലെ പെട്ടെന്ന് ആരോഗ്യനില മോശമായതോടെ മരിച്ചു.മരണപ്പെട്ട അശ്വതി കോട്ടവട്ടം നിരപ്പിൽ പുത്തൻ വീട്ടിൽ ശ്രീഹരിയുടെ ഭാര്യയാണ്. വൈകുന്നേരം 5 മണിയോടെയാണ് അവർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. പ്രാഥമിക പരിശോധനയ്ക്കു ശേഷം മരുന്ന് കുത്തിവെച്ചതിനെത്തുടർന്ന് അശ്വതി ബോധംകെട്ട് വീണതായാണ് വിവരം.ഡോക്ടർമാർ നടത്തിയ അതിവേഗ ശ്രമങ്ങൾ പരാജയപ്പെടുകയും അശ്വതി മരിച്ചു പോകുകയും ചെയ്തു. മരുന്ന് പിഴവാണോ, അല്ലെങ്കിൽ അലർജിക് റിയാക്ഷനാണോ എന്നതിൽ വ്യക്തത വരുത്താൻ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു.സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് ആശങ്കയും പ്രതിഷേധവുമാണ്.അശ്വതിയുടെ വീട്ടുകാരും ബന്ധുക്കളും,സഹപ്രവർത്തകരും,വിദ്യാർത്ഥികളും അപ്രതീക്ഷിതമായ ഈ മരണത്തിൽ മനംനൊന്തിരിക്കുകയാണ്.




