March 19, 2026

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • October 20, 2025
  • 0 min read
കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ തൃശ്ശൂരിലെ സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശ്ശൂരിൽ എത്തിയത്.തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാരാണ് പരിശോധിക്കുന്നത്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

റിപ്പോർട്ട്‌ അനീഷ്

Leave a Reply

Your email address will not be published. Required fields are marked *