March 23, 2026

വസ്തുവിന്റെ തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറ് മാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി :പാലക്കാട്‌ കർഷകൻ ആത്മഹത്യ ചെയ്തു

  • October 20, 2025
  • 0 min read
വസ്തുവിന്റെ തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറ് മാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി :പാലക്കാട്‌ കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട്‌ :വസ്തുവിന്റെ തണ്ടപ്പേർ മാറ്റിക്കിട്ടാൻ ആറ് മാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങി മടുത്ത കർഷകൻ ആത്മഹത്യ ചെയ്തു പാലക്കാട്ടെ അട്ടപ്പാടിയിൽ. അട്ടപ്പാടിയിലാണ് കർഷകൻ ജീവനൊടുക്കിയത്. കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെയാണ് (52) കൃഷി സ്ഥലത്ത് തൂ.ങ്ങി.മരിച്ച നിലയിൽ കണ്ടെത്തിയത്.വസ്തുവിന്റെ തണ്ടപ്പേർ മാറ്റിക്കിട്ടുന്നതിന് വേണ്ടി കഴിഞ്ഞ ആറുമാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും ലഭിക്കാതെ വന്നതയോടെയാണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് മരിച്ച കൃഷ്ണസ്വാമി. ഇദ്ദേഹത്തിൻറെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. ഇത് മാറ്റുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യൂ ഉദ്യോഗസ്ഥരെയും കണ്ട് അദ്ദേഹം നടന്നിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു വകുപ്പ് എന്നും റവന്യൂ വകുപ്പ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *