പാലക്കാട് തോക്കില്‍ നിന്നും വെടിയേറ്റ് എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ
പാലക്കാട് : തോക്കിൽ നിന്ന് വെടിയേറ്റ് ഉദ്യോഗസ്ഥൻ മരിച്ചനിലയിൽ. യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ് മരിച്ച സനു. ഇന്ന് രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്ബത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




