December 8, 2025

കൊടുംക്രിമിനൽ :നിരവധി കേസുകളിലെ പ്രതി പിടിയിൽ

  • October 20, 2025
  • 0 min read
കൊടുംക്രിമിനൽ :നിരവധി കേസുകളിലെ പ്രതി  പിടിയിൽ

എറണാകുളം :നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ കൊടിമരം ജോസ് പിടിയിൽ. കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസിനെ എറണാകുളം നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് യുവാവിനെ മർദ്ദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തിൽ ജോസിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *