March 23, 2026

തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു: രണ്ട് പേർക്ക് ദാരുണാന്ത്യം

  • October 19, 2025
  • 1 min read
തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു: രണ്ട് പേർക്ക് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ശങ്കരപ്പിള്ളിയിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരണപ്പെട്ടത്. തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളുമൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *