അടിമാലിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചമിനി ബസ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക്
അടിമാലി: മാങ്കുളം വിരിപ്പാറയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് തിരുപ്പൂരിൽ നിന്നും മാങ്കുളം സന്ദർശിക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. 24 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ബസിനുള്ളിൽ കുടുങ്ങി കിടന്ന അമ്മയേയും കുഞ്ഞിനേയും ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്ത മേഖലയിലാണ് അപകടം സംഭവിച്ചത്. ഇതു മൂലം രക്ഷാപ്രവർത്തനവും വൈകി. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

