പാലക്കാട് ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് :ഒറ്റപ്പാലത്ത് ലോറിക്കടിയിലേക്ക് സ്കൂട്ടർ യാത്രക്കാരി വീണ് ദാരണന്ത്യം
സ്കൂട്ടറും ലോറിയും ഒരേദിശയിൽ പോവുകയായിരുന്നു. പെട്ടെന്ന് ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ചു. എന്നാൽ, എതിർ ദിശയിൽ നിന്ന് ഒരു കാർ വന്നതോടെ ലോറി വീണ്ടും ഇടതു ഭാഗത്തേക്ക് തന്നെ തിരിച്ചു ഇതിന് ഇടയിലാണ് സ്‌കൂട്ടറിലിടിച്ചത്. ലോറിയില്‍ ഇടിച്ചതോടെ സ്കൂട്ടർ ഓടിച്ചിരുന്ന യുവതി ലോറിയുടെ അടിയിലേക്ക് വീണു പിന്നാലെ ലോറിയുടെ പിൻചക്രങ്ങൾ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തൽക്ഷണം മരണം സംഭവിച്ചു.നെല്ലിക്കുറിശ്ശി മുളഞ്ഞൂർ സ്വദേശി വന്ദന യാണ് മരിച്ചത് 35 വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ആയിരുന്നു അപകടം. പാലക്കാട് ഒറ്റപ്പാലം കാഞ്ഞിരക്കടവിലാണ് അപകടം നടക്കുന്നത്.




