കനത്തമഴയിൽ കട്ടപ്പനയിലെ ഉരുൾ പൊട്ടലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി
കട്ടപ്പന : കനത്ത മഴയിൽ കട്ടപ്പന കുന്തളം പാറയിൽ ഉരുൾപൊട്ടലിൽ റോഡുകളും കൃഷിയിടങ്ങളും ഒലിച്ച് പോയി. ശനിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് ഉരുൾപ്പൊട്ടിയത്. 2018ൽ ഉരുൾ പോട്ടലുണ്ടായ അതെ സ്ഥലത്ത് തന്നെയാണ് വീണ്ടും നാശം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി മുതൽ അതി ശക്തമായ മഴയാണ് ഇടുക്കിയിൽ പെയ്തിറങ്ങിയത്.

