എറണാകുളത്ത് കണ്ടെയ്നർ ലോറി കയറി യുവതി മരിച്ചു
എറണാകുളം :കണ്ടെയ്നർ ലോറി കയറി യുവതി മരിച്ചുചേരാനല്ലൂർ – എറണാകുളം കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലം ഭാഗത്ത് വെച്ച് ഇന്നലെ വൈകീട്ട് 6 മണിക്കാണ് അതിദാരുണമായ സംഭവം നടന്നത്. വരാപ്പുഴ മണ്ണംതുരുത്ത് സ്വദേശി ലിബിയാണ് മരിച്ചത്. യുവതി ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോൾ ലോറി സ്കൂട്ടറിൽ ഇടിക്കുകയും യുവതി അടിയിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ഉടനെ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. രക്ഷിക്കാൻ സാധിച്ചില്ല.




