February 5, 2026

അങ്കമാലിയിൽ വാൻ മറിഞ്ഞു: 20 പേർക്ക് പരുക്ക്

  • October 17, 2025
  • 0 min read
അങ്കമാലിയിൽ വാൻ മറിഞ്ഞു: 20 പേർക്ക് പരുക്ക്

അങ്കമാലി :അങ്കമാലിയിൽ വാൻ മറിഞ്ഞ് 20 പേർക്ക് പരിക്ക്.സി.ഐ.എസ്.എഫ് ജവാൻമാർ സഞ്ചരിച്ച വണ്ടിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാൻ തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പകുതിയോളംപേർ വാനിൽ കുടുങ്ങി കിടക്കുകയായിരുന്നു.രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോൾഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ടെംപോ ട്രാവലർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്ഏതാനും പേർ പുറത്തേക്ക് തെറിച്ചുവീണു. രണ്ടു പേർക്ക് സാരമായ പരിക്കുണ്ട്. സോണുകുമാർ (20), ജയ്ദീപ് രക്ഷിദ് (31), സുമിർ ടഗ്ഗ(28), പ്രീതം രാജ്‌ (22), കൃഷ്ണ.കെ. രാംദേവ്(24), ശുഭംബിത് (22), പൂതബാഷെയ് (57), സച്ചിൻ കുമാർ ഗുപ്ത (22), ആകാശ് (24), സുഷീൽകുമാർ (43), ചാന്ദൻകുമാർ (26), പങ്കജ്കുമാർ (35), ശുവാം ഷാവു (28), സത്തേന്ദ്രസിങ് (30), ഹരി (34), ലാലൻകുമാർ (56), എസ്.മൊല്ല (36), നീരജ് റായ് (54), ഋഷികേശ് (23), സുഭദീപ് (30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *