May 15, 2026

കൊല്ലത്ത് തെരുവ് നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു:സുഹൃത്തിന് പരുക്ക്

  • October 16, 2025
  • 1 min read
കൊല്ലത്ത് തെരുവ് നായ കുറുകെ ചാടി:  നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു:സുഹൃത്തിന് പരുക്ക്

കൊല്ലം :പന്മനയിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നായയെ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന് പരുക്കേറ്റു. തേവലക്കര കോയിവിള പുത്തൻ സങ്കേതം കൈതപ്പുഴ വിള ആദിത്യ വിലാസം ദേവരാജൻ – രാജി ദമ്പതികളുടെ മകൻ ആദിത്യൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 ന് പന്മന കൊല്ലക ജംക്ഷനിലായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്നും സിനിമ കണ്ട ശേഷം ദേശീയപാത ഒഴിവാക്കി ഇടറോഡിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈക്ക് ഇടിച്ച നായയും ചത്തു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *