May 15, 2026

ശബരിമല സ്വർണ്ണപ്പാളി മോഷണം :ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും:ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിനിർദേശം

  • October 16, 2025
  • 0 min read
ശബരിമല സ്വർണ്ണപ്പാളി മോഷണം :ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും:ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിനിർദേശം

പത്തനംതിട്ട :ശബരിമല സ്വർണ്ണക്കൊള്ളയിൽ ചെന്നൈ കേന്ദ്രീകരിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. ദുരൂഹത സംശയിക്കുന്ന സ്മാർട്ട് ക്രിയേഷൻസിലാണ് പരിശോധന നടത്തുന്നത്. ഹൈദരാബാദിൽ വെച്ച് സ്വർണപ്പാളി ഉരുക്കിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഹൈദരാബാദിൽ ഇന്ന് മുതൽ അന്വേഷണം നടത്താനും പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെയും ദേവസ്വം ആസ്ഥാനത്തെത്തി എസ്ഐടി വിവരങ്ങൾ ശേഖരിച്ചിരുന്നു. ആദ്യഘട്ട തെളിവ് ശേഖരണത്തിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യൽ മതിയെന്ന നിലപാടിലാണ് നിലവിൽ അന്വേഷണ സംഘം.ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിനിർദേശം. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോൾ ഹൈക്കോടതിയെ അറിയിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *