പീരുമേട് പിക്കപ്പ് വാൻ മതിലിൽ ഇടിച്ച്കൊക്കയിലേക്ക് മറിഞ്ഞു :നാലുപേർക്ക് പരുക്ക്
പീരുമേട് : പീരുമേട് മത്തായികൊക്കയ്ക്ക് സമീപം പിക്കപ്പ് വാൻ മതിലിൽ ഇടിച്ചു 4 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായതു. പീരുമേട് ഗ്രാമ പഞ്ചായത്തിന്റെ വികസന സദസിനു വേണ്ടി പന്തലിടാൻ സാദനങ്ങളുമായി പോയ പിക്കപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്. മുണ്ടക്കയം പുഞ്ചവയൽ സ്വദേശികളായ സുധിർ, ബിനോയ്, ടിനു, ബാബു എന്നിവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

