March 14, 2026

ദേശീയപാത വികസനം :ആലപ്പുഴയിൽ ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; സ്ഥലത്ത് സംഘർഷാവസ്ഥ

  • October 15, 2025
  • 0 min read
ദേശീയപാത വികസനം :ആലപ്പുഴയിൽ ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; സ്ഥലത്ത്  സംഘർഷാവസ്ഥ

ആലപ്പുഴ: ആലപ്പുഴയിലെ ചേപ്പാട് ദേശീയപാത വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടേതാണ് പൊളിച്ചുമാറ്റപ്പെട്ട കുരിശടി.മുന്നറിയിപ്പില്ലാതെ പൊളിച്ചുവെന്നാരോപിച്ച് വിശ്വാസികൾ രംഗത്തെത്തി. പള്ളി പരിസരത്ത് നേരിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേ സമയം, ഇടപെടലിനിടെ വൈദികനോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *