May 15, 2026

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു:മരിച്ചത് കൊല്ലം സ്വദേശി

  • October 13, 2025
  • 0 min read
തിരുവനന്തപുരത്ത്   അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു:മരിച്ചത് കൊല്ലം സ്വദേശി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയാണ് ഇന്ന് മരിച്ചത്.അതെസമയം, സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 62 കാരനും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *