ഹരിപ്പാട് പള്ളിപ്പാട് വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീ മരിച്ചു:കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്
ആലപ്പുഴ:
ഹരിപ്പാട് പള്ളിപ്പാട് വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീ മരിച്ചു.. കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്….
പാടത്തെ പുല്ല് വൃത്തിയാക്കിയ ശേഷം മുകളിലെ റോഡിലേക്ക് കയറുവാൻ താഴേക്ക് കിടന്ന സ്റ്റേ കമ്പിയിൽ പിടിക്കുകയും അതിൽ നിന്നും സരളക്ക് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നു… ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന ലത രക്ഷിക്കുവാൻ ശ്രമിക്കുമ്പോൾ ലതക്കും വൈദ്യുതാഘാതമേറ്റു..
രണ്ട് പേരും താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു..
ആശുപത്രിയിലെതിച്ചെങ്കിലും സരളയുടെ മരണം സംഭവിച്ചിരുന്നു.. ഗുരുതര പരിക്ക് പറ്റിയ
ലതയെ വണ്ടാനം മെഡിക്കൽ കോളേജിൽ കൊണ്ട് പോവുകയും ചെയ്തു..
സ്റ്റേ കമ്പി സുരക്ഷിതമായി സ്ഥാപിക്കണമെന്ന് നാട്ടുകാർ കെഎസ്ഇബിയിൽ പലതവണ പറഞ്ഞെങ്കിലും മാറ്റി സ്ഥാപിക്കുകയോ സുരക്ഷിതമായി സ്ഥാപിക്കുകയോ ചെയ്തില്ല എന്ന് നാട്ടുകാർ പരാതി ഉന്നയിക്കുന്നു
റിപ്പോർട്ട് അനീഷ് ചുനക്കര
