കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിരവധി അവസരങ്ങൾ
കൊച്ചി : കൊച്ചിൻ പോർട്ട് അതറിറ്റിയിൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ സ്ഥിര നിയമനത്തിന് ഒരു ഒഴിവ്. 80,000 മുതൽ 2,20,000 രൂപ വരെ ശമ്പളം, വിഡിഎ, എച്ച്ആർഎ, 35% കഫറ്റീരിയ അലവൻസ്, ഏൺഡ് ലീവ് തുടങ്ങിയ ആനുകൂല്യങ്ങളും! സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമോ തത്തുല്യ യോഗ്യതയോ, 12 വർഷത്തെ എക്സിക്യൂട്ടീവ് കേഡർ പ്രവൃത്തിപരിചയവും (പ്ലാനിംഗ്, നിർമാണം, ഡിസൈൻ, മെയിന്റനൻസ്) ഉള്ള 42 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിനാണ് ഒഴിവ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 3. കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/cpt !
