തലശ്ശേരിയിൽ നിയന്ത്രണം വിട്ട ട്രാവല്ലർ ഡിവൈഡറിൽ ഇടിച്ച് 8ഓളം പേർക്ക് പരിക്ക്.
തലശ്ശേരി :ദേശിയപാത 66 വീ കെ പടിക്കും കൊളപ്പുറത്തിനും ഇടയിൽ സർവീസ് റോഡിലേക്ക് കയറുന്ന സുരക്ഷ ബിത്തിയിൽ ട്രാവലർ ഇടിച്ച് അപകടം. അപകടത്തിൽ ട്രാവലറിൽ ഉള്ള ഏട്ടോളം പേർക്ക് പരിക്കുണ്ട്.
ഇന്നലെ രാത്രി 12.45 ഓടെ ആണ് അപകടം. പരിക്ക് പറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരം അല്ല.
തലശ്ശേരിൽ നിന്ന് ഗുരുവായൂർ പോകുന്ന ആളുകൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.
ദേശീയ പാതയിൽ പണി നടക്കുന്നത് കാരണം പണി പൂർത്തിയാകാത്ത ഭാഗത്ത് ഡിവൈഡർ ഉപയോഗിച്ച് അടച്ചിരുന്നു. സ്പീഡിൽ വരുന്ന വാഹനങ്ങൾക്ക് അത് പെട്ടന്ന് ശ്രദ്ധയിൽ പെടില്ല. ഇത് ശ്രദ്ധയിൽ പെടാതെ വന്ന ട്രാവലർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ചേർന്ന് ട്രാവലർ ചരക്ക് ലോറി ഉപയോഗിച്ച് സൈഡിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.




