ത്രിശൂരിൽ ബെെക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു..
ബെെക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.. കാളക്കല്ല് പുളിഞ്ചോട് കണ്ണംമ്പുള്ളി വിനോദിൻ്റെ മകൻ 23 വയസുള്ള നവീൻ ആണ് മരിച്ചത്..കാളക്കല്ലിൽ വെച്ച് നവീൻ ഓടിച്ചിരുന്ന ബൈക്ക് കാറിൻ്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നവീനെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
