March 23, 2026

ബസ് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം:കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

  • October 11, 2025
  • 0 min read
ബസ് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം:കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. ലക്കിടി പേരൂർ സ്വദേശി പ്രദീപിനെ(39)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം നടന്നത്. കോയമ്പത്തൂരിൽ പഠിക്കുന്ന തൃശൂർ സ്വദേശിയായ 19 കാരി വിദ്യാർഥിനിയും സുഹൃത്തും പാലക്കാട് നിന്നാണ് ബസിൽ കയറിയത്. കണ്ടക്ടർ സീറ്റിന് തൊട്ടടുത്ത സീറ്റിലാണ് വിദ്യാർഥിനി ഇരുന്നിരുന്നത്. ഇവിടെ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഈസ്റ്റ് ഒറ്റപ്പാലം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വെച്ച് അതിക്രമമുണ്ടായെന്നാണ് പരാതി. വിദ്യാർഥിനി സംസ്ഥാന പോലീസിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. അപ്പോഴേക്കും ബസ് യാത്ര തുടർന്നിരുന്നു. തുടർന്ന് പട്ടാമ്പിയിൽ വെച്ച് പോലീസ് ബസ് തടഞ്ഞ് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസും പോലീസ് കസ്റ്റഡിയിലെടുത്ത് ഒറ്റപ്പാലം സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *