കോഴിക്കോട് ബീച്ചില്‍ യുവാവ് കഴുത്തറുത്ത് മരിച്ചനിലയിൽ
കോഴിക്കോട് :ബീച്ചില്‍ യുവാവ് കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാന്‍ഡ്‌സ് പാര്‍ക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. തൊട്ടടുത്തുള്ളയാള്‍ വെള്ളയില്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേയ്ക്കും യുവാവ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
