കാറും ബസ്സും കൂട്ടിയിടിച്ചു :തലശ്ശേരിയിൽ ഒരാൾക്ക് ദാരുണാന്ത്യം
തലശ്ശേരി മാഹി: ഉസ്സൻമൊട്ടയിൽ കാറും, ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന ഷാജി (60)ആണ് മരിച്ചത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും,കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന കാറുമാണ് അപകടത്തിൽപെട്ടത് എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലായിരുന്നയാളാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
