February 5, 2026

മൈസൂരിൽ ബസ് ലോറിയിൽ ഇടിച്ചു രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം

  • October 10, 2025
  • 1 min read
മൈസൂരിൽ ബസ് ലോറിയിൽ ഇടിച്ചു  രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: ബസ് ലോറിയിൽ ഇടിച്ചു ഹുൻസൂരിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം.. കർണാടകയിലെ ഹുൻസൂരിൽ സംഭവം..കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ബസ് ഡ്രൈവർ മാനന്തവാടി പാലമുക്ക് സ്വദേശി ഷംസു, ക്ലീനർ പ്രിയേഷ് എന്നിവരാണ് മരിച്ചത്. ഹുൻസൂരിലെ ജാദഗന്ന കൊപ്പാലുവിൽ ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. മൈസൂരുവിൽ നിന്ന് ഹുൻസൂരിലേക്ക് സിമന്റുമായി പോയ ലോറിയിൽ ഇടിച്ചാണ് അപകടം..കാറ്റിലും, മഴയിലും റോഡിൽ വീണുകിടന്ന മരം ഒഴിവാക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ എതിരേ വന്ന ലോറിയിൽ ബസ്സ് ഇടിക്കുകയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. ലോറി ഡവറുടെ കാലിനു ഗുരുതര പരുക്കുണ്ട്. ബസ്സിലെ നിരവധി യാത്രക്കാർക്കും പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്.. AASP നാഗേഷിന്റെയും സർക്കിൾ ഇൻസ്പെക്ടർ മുനിയപ്പയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *