March 23, 2026

പട്ടാമ്പിയിൽ വാനിൽ കൊണ്ടുവന്ന ഇരുമ്പ് കമ്പികൾ കെട്ടഴിഞ്ഞ് കാറിലേക്ക് തുളച്ചു കയറി

  • October 9, 2025
  • 0 min read
പട്ടാമ്പിയിൽ വാനിൽ കൊണ്ടുവന്ന ഇരുമ്പ് കമ്പികൾ കെട്ടഴിഞ്ഞ്   കാറിലേക്ക് തുളച്ചു കയറി

പട്ടാമ്പി :പട്ടാമ്പിയിൽ കാർ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ വാനിൽ കയറ്റിക്കൊണ്ട് വന്ന ഇരുമ്പ് കമ്പികൾ കെട്ടഴിഞ്ഞ് അസ്ത്രം കണക്കേ മുൻവശത്തെ കാറിലേക്ക് തുളച്ചു കയറി.കാറിൻ്റെ പിൻസീറ്റിൽ ആരും ഇല്ലാത്തതിനാൽ വലിയ ജീവാപായ ഭീഷണിയാണ് ഒഴിഞ്ഞത്. കാറിന് തൊട്ടു മുൻപിൽ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകിൽ പോയിരുന്ന കാറും പെട്ടന്ന് ചവിട്ടി നിർത്തിയപ്പോഴാണ് മിനി വാനും ബ്രേക്ക് ചെയ്യേണ്ടി വന്നത്. ഇതിൻ്റെ ആഘാതത്തിലാണ് വാനിൽ ഡ്രൈവർ കാബിന് മുകളിലായി കെട്ടിവച്ചിരുന്ന ജി ഐ പൈപ്പുകൾ കൂട്ടത്തോടെ ഊർന്നിറങ്ങി കാറിലേക്ക് ഇടിച്ചു കയറിയത്. കാറിന്റെ പിൻവശത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ഈ സമയം കാറിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവർ സീറ്റിൽ ആയതിനാൽ ആർക്കും പരിക്കില്ല. പട്ടാമ്പി കൊപ്പം വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തുടർന്ന് പൈപ്പുകൾ റോഡിന് സമീപത്തേക്ക് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *