വിദ്യാർഥിനി പുഴയിലേക്ക് എടുത്തു ചാടി മരിച്ചൂ.
പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടി മരിച്ചൂ.. വൈക്കം പാർത്ഥശേരി പ്രതാപന്റെ മകൾ പൂജയാണ് മരിച്ചത് 17 വയസ്സായിരുന്നു…അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു.. ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടത്ത് രാവിലെ 10.മണിയോടെയാണ് സംഭവം. പുതിയ പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി, പിന്നീട് പാലത്തിന്റെ കൈവരിയിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് എടുത്ത് ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥിനിയാണ് പൂജ.




