March 14, 2026

മോഷണം ആരോപിച്ച്‌ മധ്യവയസ്‌കനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

  • October 9, 2025
  • 0 min read
മോഷണം ആരോപിച്ച്‌  മധ്യവയസ്‌കനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

കായംകുളം :സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്ന് മോഷണം ആരോപിച്ച്‌ കായംകുളത്ത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി.കന്യാകുമാരി സ്വദേശി ഷിബു(49)വാണ് മരിച്ചത്. കുഞ്ഞിന്റെ സ്വര്‍ണാഭരണം കാണാതായതിനെ തുടര്‍ന്നാണ് കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ചത്.രണ്ട് വയസുള്ള കുട്ടിയുടെ സ്വര്‍ണ്ണ ചെയിന്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ഇന്നലെ വൈകുന്നേരം ഏഴുപേര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. സ്ത്രീകളടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. നെഞ്ചില്‍ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ഇയാളെ പരിക്കേല്‍പ്പിച്ചിരുന്നതായി എഫ് ഐ ആറില്‍ പറയുന്നു. രതീഷ് എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാള്‍ എന്നിങ്ങനെയാണ് കേസിലെ പ്രതികള്‍, നാലാം പ്രതിയായ വിഷ്ണുവിന്റെ മകളുടെ ചെയിന്‍ മോഷണം പോയെന്നായിരുന്നു ആരോപണം.ഷിബുവിന്റെ വീട്ടില്‍ നിന്ന് കുട്ടി തിരിച്ചുവന്നപ്പോള്‍ സ്വര്‍ണം കാണാതെ ആയെന്നാണ് വീട്ടുകാര്‍ പറയുന്നത്. മോഷണം നടത്തിയത് ഷിബുവെന്ന സംശയത്തിന്റെ പുറത്തായിരുന്നു ആള്‍ക്കൂട്ട മര്‍ദനം നടന്നത്. ഇന്നലെ വൈകുന്നേരം കടയില്‍ പോയി തിരികെ വരുന്ന വഴിക്കാണ് ഷിബുവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. മോഷണ ആരോപണം ഷിബു നിഷേധിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അടക്കം സ്ഥലത്തേക്ക് എത്തുകയും കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.മര്‍ദനത്തിനിടെ സമീപത്തെ കനാലിലേക്ക് ഷിബു തെറിച്ചുവീണു. അവിടെ നിന്ന് കരയ്ക്ക് കയറ്റി വീണ്ടും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനിടെ ഷിബുവിന് ഹൃദയാഘാതം ഉണ്ടായെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഷിബുവിനെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *