May 15, 2026

കോന്നിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ആംബുലൻസിൽ ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു.

  • October 9, 2025
  • 0 min read
കോന്നിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ആംബുലൻസിൽ ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു.

കോന്നിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ആംബുലൻസിൽ ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു.പാത്രങ്ങൾ കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി മഹാലിംഗം (43) ആണ് മരിച്ചത്. പാമ്പ്കടിയേറ്റ ആളുമായി കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് പോയ 108 ആംബുലൻസിൽ കോന്നി ചന്തയുടെ ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ട് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹാലിംഗത്തെ കോന്നി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കൾ എത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *