ആലുവയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു
കൊച്ചി :ആലുവയിൽ കടന്നൽ കുത്തേറ്റ് 70 വയസുള്ള വൃദ്ധൻ മരിച്ചു.കീഴ്മാട് നാലാം വാർഡിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസൻ എന്നയാളാണ് മരിച്ചത്.ഇന്ന് രാവിലെ സമീപത്തുള്ള വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മകൻ 35 വയസുള്ള പ്രഭാതിനും കുത്തേറ്റു ഇദ്ദേഹം ആശുപത്രി ചികിത്സയിലാണ്
