ശാസ്താം കോട്ടയിൽ കിണറില്‍ വല ഇടുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു
കൊല്ലം :കിണറില്‍ വല ഇടുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു. നഴ്സായ ഭാര്യ വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഭർത്താവ് കിണറ്റിൽ കിടക്കുന്നത് അറിഞ്ഞത്…ആളുകള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശാസ്താംകോട്ട, വേങ്ങ സമ്മര്‍വില്ലയില്‍ സണ്ണി ആണ് മരിച്ചത് 53 വയസ്സായിരുന്നു പ്രായം..നഴ്സ് ആയ ഭാര്യ താര വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ ഭർത്താവിനെ കാണാനില്ല. ഉച്ചയ്ക്ക് കഴിക്കാന്‍ ചോറ് ചൂടാക്കാന്‍ വച്ചത് കരിഞ്ഞ നിലയിലും ആയിരുന്നു.. പുറത്തിറങ്ങി നോക്കിയപ്പോൾ കിണറ്റില്‍ വിരിക്കാന്‍ വാങ്ങിയ വല കീറിയ നിലയിലും,കിണറ്റിനു മുകളില്‍ വച്ചിരുന്ന തടി ഒടിഞ്ഞതായും കാണപ്പെട്ടു. സംശയം തോന്നി നോക്കിയപ്പോഴാണ് ഭർത്താവിനെ കിണറിന് അകത്ത് ഭാര്യ കണ്ടത്..




