കുട്ടികൾ മരിച്ച സംഭവം. ഗുജറാത്തില്‍ കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന
സുരേന്ദ്രനഗർ: മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.
ഡെക്‌സ്ട്രോമെത്തോർഫാനും കോൾഡ്രിഫ് സിറപ്പും അടങ്ങിയ കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് മധ്യപ്രദേശിലെ ഫുഡ് & ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ (എഫ്ഡിസിഎ) നടത്തിയ അന്വേഷണത്തിൽ, സുരേന്ദ്രനഗറിലെ എം/എസ് ഷേപ്പ് ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മിക്കുന്ന റീ-ലൈഫ്,
അഹമ്മദാബാദിലെ എസ് റെഡോനെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന റെസ്പിഫ്രഷ് ടിആർ എന്നീ രണ്ട് കഫ് സിറപ്പുകളിൽ അനുവദനീയമായ പരിധിക്ക് ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
അന്വേഷണത്തിലിരിക്കുന്ന കമ്പനികൾ സർക്കാർ ഉടമസ്ഥതയിലുള്ള മരുന്ന് സംഭരണ സ്ഥാപനമായ ഗുജറാത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ജിഎംഎസ്സിഎൽ) പട്ടികയിൽ ഇല്ലെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേൽ അറിയിച്ചു.
സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ സംസ്ഥാനത്തുടനീളമുള്ള 500 ഓളം കഫ് സിറപ്പ് നിർമ്മാണ കമ്പനികളിൽ പരിശോധന നടത്തി വരികയാണ്.
ഇതിന് പുറമെ കേന്ദ്ര ഏജൻസികൾ വിഷയത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട് gnmnews




