February 5, 2026

മുടപ്പല്ലുരിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  • October 7, 2025
  • 0 min read
മുടപ്പല്ലുരിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി (75) ആണ് മരിച്ചത്. പന്തപറമ്പ് എലക്കോട്ടുകുളത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടു കൂടിയാണ് മൃതദേഹം കണ്ടത്.പൊള്ളാച്ചിയിൽ മകൻ്റെ വീട്ടിലായിരുന്ന മാധവി പെൻഷൻ വാങ്ങിക്കാൻ വേണ്ടി മുടപ്പല്ലുരിൽ എത്തിയതായിരുന്നു. കുളത്തിനരികിലൂടെ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ വീണതാവാമെന്ന് കരുതുന്നു. ഭർത്താവ്: പരേതനായ കണ്ടമുത്തൻ മക്കൾ: രമേഷ്, പ്രദീപ്, സന്ദീപ് മരുമക്കൾ: ഓമന,കൗസല്യ, സ്നേഹ

Leave a Reply

Your email address will not be published. Required fields are marked *