കൊല്ലത്ത് കാറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം :അപകടം നടന്നത് മകനെ ട്യൂഷന് കൊണ്ടുവിടുന്നതിനിടെ
കൊല്ലം : കാറിൽ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം…
മകനെ ട്യൂഷൻ സെന്ററിൽ എത്തിക്കാനായി കാറിൽ പോയ മാതാവ് ദാരുണമായി മരണപ്പെട്ടു. ഇന്ന് രാവിലെ കടുവപ്പള്ളി തോട്ടയ്ക്കാട് പാലത്തിന് സമീപം ദേശിയപാതയിൽ ആയിരുന്നു അപകടം.
രാവിലെ ആറുമണിയോടെ നടന്ന അപകടത്തിൽ, കടുവപ്പള്ളി പള്ളിക്ക് സമീപം എസ്.എസ്. കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീന (41)യാണ് മരിച്ചത്. കെ.ടി.സി.ടി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ പോകുന്ന വഴിയിലായിരുന്നു അപകടം.
കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെയാണ്, പിന്നിൽ നിന്ന് അതേ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു.
മീനയുടെ മകൻ അഭിമന്യുവിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇവർക്ക് 9 വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്.

