പുത്തൂരിൽ കിടപ്പുരോഗിയായ ഭർത്താവിന് വിഷം നൽകി ഭാര്യ ആത്മഹത്യ ചെയ്തു
കൊട്ടാരക്കര :കിടപ്പുരോഗിയായ ഭർത്താവിന് വിഷം നൽകി ഭാര്യ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഗുരുതര അവസ്ഥയിലായ ഭർത്താവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പുത്തൂരിന് സമീപം മാറനാട് കടലായ്മഠം ക്ഷേത്രത്തിന് സമീപം സി എഫ് നിവാസിൽ സുശീല (67) ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് ചന്ദ്രശേഖരൻ പിള്ള (രമണൻ പിള്ള, 72) ആണ് ഗുരുതര അവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്. വേദനാജനകമായ സംഭവം ഞായറാഴ്ച രാവിലെയാണ് പുറം ലോകമറിയുന്നത്. എഴുകോൺ പൊലീസ് കേസ് എടുത്തു. സുശീലയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്

